
സ്വന്തം ലേഖിക
കോട്ടയം: കനിവിന്റെ സൂര്യ തേജസ് എന്നറിയപ്പെടുന്ന അമേരിക്കൻ പ്രവാസിയും (ഡാലസ്) കോട്ടയം കിടങ്ങൂര്‍ സ്വദേശിയുമായ ജോസഫ് ചാണ്ടി മാനേജിങ് ട്രസ്റ്റിയുമായ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രഥമ ‘മദര്‍ തെരേസ ജീവകാരുണ്യ സേവാ പുരസ്കാരം’ പ്രൊഫ.കേണല്‍ ഡോ.കാവുമ്ബായി ജനാര്‍ദ്ദനന് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പരസ്പരം മാസികയുടെ മാനേജിംഗ് എഡിറ്റര്‍ എസ്.സരോജം സമ്മാനിച്ചു.
ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സെക്രട്ടറി ജെയിംസ് ജോസഫിന്റെയും കോര്‍ഡിനേറ്ററും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പൂര്‍വ്വ എ.ജിഎം ആയ ഗോപികൃഷ്ണന്റെയും സാന്നിധ്യത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരസ്പരം വായന കൂട്ടത്തിന്റെ ഡയറക്ടറും പരസ്പരം മാസികയുടെ ചീഫ് എഡിറ്ററുമായ ഔസേഫ് ചിറ്റക്കാട്, ഡോ.അജു കെ. നാരായണൻ (പ്രൊഫസര്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് എംജി യൂണിവേഴ്സിറ്റി), പ്രസന്നൻ, സന്ദീപ് സലിം എം.എം.ഷാജി, സലിം കുളത്തിപ്പടി, ഉണ്ണികൃഷ്ണൻ അമ്ബാടി, കെ.കെ. അനില്‍കുമാര്‍, പി. ഗിരീഷ് തുടങ്ങി നിരവധി പ്രമുഖര്‍ അവാര്‍ഡ് ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോളേജുകളിലും സ്കൂളുകളിലും പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ സ്കോളര്‍ഷിപ്പ് നല്‍കി പ്രോത്സാഹിപ്പിക്കുകയും അഖിലേന്ത്യാ തലത്തില്‍ മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത നിസ്വാര്‍ത്ഥ സേവനങ്ങള്‍ പരിഗണിച്ചാണ് ഈ പുരസ്കാരം ഡോക്ടര്‍ കാവുമ്ബായി ജനാര്‍ദ്ദനനു സമ്മാനിച്ചത്. വിരമിച്ച സീനിയര്‍ ആര്‍മി ഓഫീസറും കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റും വിദ്യാഭ്യാസ വിചക്ഷണനും സീനിയര്‍ മന:ശാസ്ത്ര ഉപദേഷ്ടാവും മഹാത്മാഗാന്ധി മിഷൻ ഗ്രൂപ്പ് ഓഫ് കോളേജുകളുടെ ഡയറക്ടറും പ്രൊഫസറും രണ്ടു ഡസനിലേറെ പുസ്തകങ്ങളുടെ രചയിതാവും നിരവധി ദേശീയ സംഘടനകളുടെ ആജീവനാന്ത അംഗവും പ്രചോദനാത്മക പ്രഭാഷകനുമാണ് ഡോക്ടര്‍.