video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamപ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്:അതേസമയം,...

പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്:അതേസമയം, സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്കെതിരെ മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി.

Spread the love

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്.
ഇതിന് അനുമതി വാങ്ങാനാണ് മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 വർഷമായി മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല.

സംഘടനയുടെ അധ്യക്ഷൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി വിടപറയാനാണ് മോദി പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരമിക്കല്‍ അപേക്ഷ സമർപ്പിക്കാനാണ് മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചത്. മോദിയുടെ കാലം അവസാനിച്ചു.

ഇനി ആർ.എസ്.എസിന് പുതിയ നേതൃത്വം കേന്ദ്രത്തില്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹമെന്നും റാവത്ത് പറഞ്ഞു. മുംബൈയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്ബോഴായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്കെതിരെ മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. മോദിയും ഇനിയും വർഷങ്ങള്‍ രാജ്യത്തെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2029ലും മോദി തന്നെ രാജ്യത്തെ പ്രധാനമന്ത്രിയാകും.

നമ്മുടെ നേതാവാണ് അദ്ദേഹം. പ്രധാനമന്ത്രിസ്ഥാനത്ത് മോദി തന്നെ തുടരും. നമ്മുടെ സംസ്കാരമനുസരിച്ച്‌ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ ആരും പിന്തുടർച്ചക്കാരനെകുറിച്ച്‌ സംസാരിക്കാറില്ലെന്നും മോദി പറഞ്ഞു. അത്തരത്തില്‍ സംസാരിക്കുന്നത് മുഗള്‍ സംസ്കാരമാണ്. ഇപ്പോള്‍ മോദിയുടെ പിൻഗാമിയാരാണെന്ന് ചർച്ച ചെയ്യേണ്ട സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു പ്രധാനമന്ത്രി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ഇതിന് മുമ്പ് 2000ത്തില്‍ പ്രധാനമന്ത്രി എ.ബി വാച്ച്‌പേയ് പദവി വഹിക്കുമ്പോള്‍ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments