മുന്നണിയോ സ്ഥാനാർത്ഥിയോ ആരുമാകട്ടെ: പ്രചരണം കളറാക്കണമെങ്കിൽ വണ്ടി ഈരാറ്റുപേട്ടയിൽ നിന്നാവണം.

Spread the love

കോട്ടയം: മണ്ഡലമേതായാലും, മുന്നണി ഏതായാലും പ്രചാരണം കൊഴുപ്പിക്കണമെങ്കില്‍ വണ്ടികള്‍ ഈരാറ്റുപേട്ടയില്‍ നിന്നു പുറപ്പെടണം.
അര നൂറ്റാണ്ടോളമായി ഈ കാഴ്‌ചകള്‍ക്കു മാറ്റമില്ല. സ്‌ഥാനാര്‍ഥികള്‍ ചിത്രങ്ങള്‍ പതിപ്പിച്ച പ്രചരണ, അനൗണ്‍സ്‌മെന്റ്‌ വാഹനങ്ങള്‍ സജ്‌ജമാക്കുകയാണ്‌ ഈരാറ്റുപേട്ട നടയ്‌ക്കലിലെ ആര്‍.എച്ച്‌.എം. സൗണ്ട്‌സ് ആന്‍ഡ്‌ റഹ്‌മാനിയ ഹയറിങ്ങ്‌സ്.

video
play-sharp-fill

പാറശാല മുതല്‍ മഞ്ചേശ്വരം വരെയുള്ള മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ഥികളില്‍ പലരുടെയും പ്രചാരണത്തിനുള്ള അനൗണ്‍സ്‌മെന്റ്‌ വാഹനങ്ങള്‍ തയാറാക്കുന്നത്‌ ഇവിടെ നിന്നാണ്‌. ഇത്തവണ നൂറോളം വാഹനങ്ങളാണ്‌ ഇവിടെ തയാറാക്കിയത്‌. അരനൂറ്റാണ്ട്‌ മുന്‍പാണ്‌ സൗണ്ട്‌സും ഹയറിങ്‌ സര്‍വീസുമായി ആര്‍.എച്ച്‌.എമ്മിന്റെ തുടക്കം. സുഹൃത്തുക്കളായ നവാസ്‌, ഷെരീഫ്‌, ജലീല്‍ എന്നിവരുടേതാണ്‌ സംരംഭം.
വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ജീപ്പുകളും പിക്കപ്പ്‌ അപ്പുകളും വാടകയ്‌ക്ക് എടുത്ത്‌ സ്‌റ്റിക്കറും ബാനറും പതിപ്പിച്ച്‌ സൗണ്ട്‌ സിസ്‌റ്റവും ഘടിപ്പിച്ച്‌ ഇവിടെ നിന്നു വാടകയ്‌ക്കു നല്‍കും.

പോസ്‌റ്റര്‍ ഡിസൈന്‍ ചെയ്‌തു നല്‍കിയാല്‍ ബാക്കി മുഴുവന്‍ ജോലികളും വിടെ ചെയ്യും. മൂന്നു ദിവസമെടുത്താലോ ഒരു പിക്കപ്പ്‌ പര്യടന വാഹനമായി മാറൂ. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ 25 തൊഴിലാളികള്‍ രാപകലില്ലാതെ ഇവിടെ ജോലി ചെയ്യുന്നുണ്‌. ലൈറ്റും ഫാനും ഘടിപ്പിച്ചു വണ്ടിക്ക്‌ ചുറ്റും സ്‌ഥാനാര്‍ത്ഥിയുടെ ചിത്രവും ചിഹ്നവും പതിപ്പിച്ചാണു വാഹനം തയാറാക്കുന്നത്‌. തുറന്ന വാഹനത്തിന്‌ 25000 രൂപയും പ്രചരണ വാഹനത്തിന്‌ 10,000 രൂപയുമാണു നിരക്ക്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പുറമേ ഡ്രൈവറും മൈക്കും മറ്റുമായി ഓടാന്‍ ദിവസം 12,000 രൂപ വാടകയും ഡീസല്‍ ചെലവും ഈടാക്കും. യു.ഡി.എഫ്‌. നേതാക്കളുടെ വാഹനങ്ങളാണു കൂടുതല്‍ ജോസ്‌ കെ.മാണി അടക്കമുള്ള സ്‌ഥാനാര്‍ഥികളും ഇവിടെ നിന്നാണു വാഹനമൊരുക്കുന്നത്‌. വടക്കന്‍ കേരളത്തിലെ മണ്ഡലങ്ങളിലേക്കാണു കൂടുതല്‍ വണ്ടികളും തയാറാക്കി നല്‍കുന്നതെന്നു ഉടമകള്‍ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്‌ സീസണില്‍ മൂന്നൂറിലേറെ വണ്ടികളാണ്‌ ഇത്തരത്തില്‍ പ്രചാരണ വണ്ടികളാക്കി മാറ്റിയത്‌. പ്രചാരണം അവസാനിക്കുന്നതോടെ വണ്ടികള്‍ തിരികെ എത്തിച്ച്‌ പഴയ രീതിയിലാക്കി ഉടമകള്‍ക്കു നല്‍കും