
സ്വന്തം ലേഖിക
ചെന്നൈ: നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും വിവാഹത്തിനുശേഷം സമൂഹമാധ്യമങ്ങളില്‍ നയന്‍സിനെ കുറിച്ചുള്ള പഴയ പല വാര്‍ത്തകളും വീണ്ടും കുത്തിപ്പൊക്കിരിക്കുകയാണ് വിമര്‍ശകര്‍.
നടനും നര്‍ത്തകനുമായ പ്രഭുദേവയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് കൂടുതലും പ്രചരിക്കുന്നത്. പ്രഭുദേവയുമായുള്ള പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയും എന്നാല്‍ അധിക നാളുകള്‍ ആകുന്നതിനു മുൻപ് തന്നെ ഇരുവരും വിവാഹമോചിതരാവുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രഭുദേവയുമായുള്ള ഗോസിപ്പുകള്‍ വന്ന സമയത്ത് നയന്‍താരക്കെതിരെ ഗുരുതര ആരോപണവുമായി പ്രഭുദേവയുടെ ആദ്യഭാര്യ റംലത്ത് രംഗത്തെത്തിയിരുന്നു. പ്രഭുദേവയുടെ ഭാര്യ അന്ന് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
പ്രഭുദേവയും റംലത്തും വിവാഹിതരാകുന്നത് 1995ലാണ് .മുസ്ലീം കുടുംബത്തില്‍ ജനിച്ച റംലത്ത് പ്രഭുദേവയുമായുള്ള വിവാഹത്തിനുശേഷം ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. ഇരുവരും സന്തോഷത്തോടുകൂടി ജീവിക്കുന്ന സമയത്താണ് നയന്‍താരയുമായി പ്രഭുദേവ അടുക്കുന്നത്. എന്നാല്‍ പ്രഭുദേവ നയന്‍താരയെ പ്രണയിച്ചത് അല്ലെന്നും ബ്ലാക്ക് മാജിക് കാണിച്ച് നയന്‍താര പ്രഭുദേവയെ മയക്കി എടുത്തതാണെന്നുമാണ് അന്ന് റംലത്തു ആരോപിച്ചത്.
ആദ്യഭാര്യ രംഗത്ത് വന്നതോടുകൂടി നയന്‍താര പ്രഭുദേവ ബന്ധം വിവാദക്കുരുക്കില്‍ ചാടുകയായിരുന്നു. പ്രഭുദേവ സ്നേഹവും സംരക്ഷണവും നല്‍കുന്ന നല്ലൊരു ഭര്‍ത്താവ് ആയിരുന്നുവെന്നും നയന്‍താര പ്രഭുദേവയെ ബ്ലാക്ക് മാജിക് വഴി മയക്കി എടുത്തതാണ് എന്നും ആയിരുന്നു അന്ന് റംലത്ത് പറഞ്ഞത്. തന്‍റെ ഭര്‍ത്താവുമൊത്ത് 15 വര്‍ഷത്തോളം സ്നേഹത്തോടെ ആയിരുന്നു താന്‍ കഴിഞ്ഞത് എന്നും തനിക്കും കുട്ടികള്‍ക്കും വേണ്ടി ഒരു വീടു വാങ്ങി നല്‍കിയിരുന്നു എന്നും എന്നാല്‍ അതെല്ലാം മാറി മറഞ്ഞു എന്നും.
അദ്ദേഹത്തിന്‍റെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങള്‍ വരികയും തന്‍റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ നയന്‍താരയെ അറസ്റ്റ് ചെയ്യണമെന്ന് അന്ന് റംലത്തു ആവശ്യപ്പെട്ടിരുന്നു .മാത്രമല്ല നയന്‍താരയെ എവിടെവച്ച് കണ്ടാലും ചെരിപ്പൂരി അടിക്കും എന്നും അന്ന് റംലത്ത് പറഞ്ഞിരുന്നു. ഇപ്പോള്‍ റംലത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് . പ്രഭുദേവ നയന്‍താര ബന്ധം പെട്ടെന്ന് തന്നെ അവസാനിച്ചിരുന്നു .അതിനുശേഷമാണ് വിഘ്നേഷുമായി നയന്‍താര പ്രണയത്തിലാകുന്നത്.