play-sharp-fill
പോസ്റ്ററിനൊപ്പം സെൽഫി എടുക്കൂ പ്രഭാസിനെ നേരിൽ കാണാൻ അവസരം നേടൂ

പോസ്റ്ററിനൊപ്പം സെൽഫി എടുക്കൂ പ്രഭാസിനെ നേരിൽ കാണാൻ അവസരം നേടൂ

സിനിമാ ഡെസ്ക്

ചെന്നൈ: നിങ്ങളുടെ ഇഷ്ടതാരം പ്രഭാസിനെ നേരിൽ കാണണോ? ഈ ആഗ്രഹം മനസിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ വിഷമിക്കണ്ട, സൂപ്പർ സ്റ്റാർ പ്രഭാസിനെ നേരിൽ കാണാൻ ഇതാ ഒരു സുവർണാവസരം. സാഹോയുടെ പോസ്റ്ററിനൊപ്പം സെൽഫിയെടുക്കു പ്രഭാസിന്റ ഇൻസ്റ്റാഗ്രാം പേജിൽ ടാഗ് ചെയ്യൂ വിജയികൾക്ക് ലഭിക്കും താരത്തെ നേരിൽ കാണാൻ അവസരം. ചിത്രത്തിന്റെ റിലീസിന് മുമ്പ് ആരാധകർക്കായുള്ള സർപ്രൈസ് പ്രഭാസ് തന്നെയാണ് സോഷ്യൽ മീഡിയയിലുടെ പങ്കുവെച്ചത്.