play-sharp-fill
പ്രഭാസുമായി ലിവിങ് ടുഗദർ ആയിരുന്നു, അതിനു കാരണവുമുണ്ട്‌ ; നമിത

പ്രഭാസുമായി ലിവിങ് ടുഗദർ ആയിരുന്നു, അതിനു കാരണവുമുണ്ട്‌ ; നമിത


സ്വന്തം ലേഖകൻ

കൊച്ചി: ഗ്ലാമറിന്റെയും സിനിമയുടെയും ലോകത്തിൽ നിന്നും വിട്ട് കുടുംബജീവിതത്തിന്റെ തിരക്കിലാണ് നമിത. ഒരുപാട് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നടിയാണ് നമിത. വിവാഹവിശേഷങ്ങൾ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തിൽ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് അവർ തുറന്നുപറഞ്ഞത്.
പ്രഭാസ് നായകനായ ബില്ല തെലുങ്കിൽ ഇറങ്ങിയ ശേഷം നമിതയേയും പ്രഭാസിനെയും ചേർത്ത് ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും ലിവിങ്ങ് ടുഗദറാണെന്ന് അക്കാലത്ത് വാർത്തകളുണ്ടായിരുന്നു. എന്നാൽ, അതിനു കാരണമുണ്ടെന്നാണ് നമിത പറയുന്നത്.

ഞങ്ങളെ സ്‌ക്രീനിൽ ഒരുമിച്ച് കാണാൻ നല്ലതായിരുന്നു. ഏകദേശം പ്രഭാസിന്റെ അത്രതന്നെ പൊക്കവും അതിനൊത്ത ശരീരവുമുള്ളതുകൊണ്ട് സ്‌ക്രീനിൽ നല്ല കെമിസ്ട്രിയായിരുന്നു. ആ കെമിസ്ട്രി കണ്ടപ്പോൾ പാപ്പരാസികൾക്ക് തോന്നിയതാകാം ഞങ്ങൾ ലിവിങ് ടുഗെതർ ആയിരുന്നു എന്ന്- എന്നാണ് നമിത പറയുന്നത്.
പറയുന്നവർക്ക് എന്തും പറയാം എന്നായിരുന്നു ചിരിച്ചുകൊണ്ട് നമിതയുടെ മറുപടി. നടനും നിർമാതാവുമായ വിരേന്ദ്രചൗദരിയുടെ ഭാര്യയാണിപ്പോൾ നമിത. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group