video
play-sharp-fill

പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ദൽഹിയിൽ: പ്രണബ് മുഖർജിയുടെ നിര്യാണം:  സെപ്റ്റംബർ ആറുവരെ ദുഃഖാചരണം: ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് ദൽഹിയിൽ: പ്രണബ് മുഖർജിയുടെ നിര്യാണം: സെപ്റ്റംബർ ആറുവരെ ദുഃഖാചരണം: ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം സെപ്റ്റംബർ ഒന്ന് ചൊവ്വാഴ്ച ഡൽഹിയിൽ നടക്കും.

സൈനിക ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒൻപത് മണിയോടെ ദൽഹയിലെ ഔദ്യോഗിക വസതിയിൽ കൊണ്ടുവരും. 12.30 വരെയാണ് കർശന നിയന്ത്രണത്തിൽ പൊതുദർശനത്തിന് അനുമതിയുണ്ടാവുക. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദൽഹിയിലെ സൈനിക ആശുപത്രിയിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ദില്ലിയിലെ ആർമി റിസർച് ആന്റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാനത്തും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും.

സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും.
ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളിൽ ഉണ്ടായിരിക്കില്ല.
സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.