play-sharp-fill
വിമാനത്തിലെ അതിഥിയെ കണ്ട് അലറിവിളിച്ച് യാത്രക്കാർ

വിമാനത്തിലെ അതിഥിയെ കണ്ട് അലറിവിളിച്ച് യാത്രക്കാർ

സ്വന്തം ലേഖിക

കൊച്ചി:ചിലർ അലറി വിളിച്ചു. മറ്റുചിലർ ബാത്ത്റൂമിൽ കയറി വാതിലടച്ചു.വിമാനത്തിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട് യാത്രക്കാർ ഞെട്ടി. എല്ലാവരും പരക്കംപായാൻ തുടങ്ങി. ചിലർ അലറി വിളിച്ചു. മറ്റുചിലർ ബാത്ത്റൂമിൽ കയറി വാതിലടച്ചു.

അപ്രതീക്ഷിതമായി വിമാനത്തിലെത്തിയ ആ അതിഥി മറ്റാരുമല്ല. ഒരു വവ്വാൽ ആയിരുന്നു. വവ്വാൽ വിമാനത്തിലൂടെ തലങ്ങും വിലങ്ങും പറക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള സ്പിരിറ്റ് എയർലൈൻസിലെ വിമാനത്തിലാണ് വവ്വാൽ കയറിപ്പറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വവ്വാൽ യാത്രക്കാരുടെ തലക്ക് മുകളിലൂടെ പറക്കുന്നത് വീഡിയോയിൽ കാണാം. യാത്രക്കാരെ ആദ്യം വവ്വാൽ ഭയപ്പെടുത്തിയെങ്കിലും പിന്നീട് രസകരമായിട്ടാണ് ആളുകൾ ഈ വീഡിയോ ഷെയർ ചെയ്യുന്നത്.

https://twitter.com/i/status/1156529042700587008