play-sharp-fill
ലൈംഗീക അതിക്രമ കേസുകളിൽ ജാഗ്രത വേണം ;നിരപരാധികളെ പ്രതിയാക്കിയാൽ അവരായിരിക്കും യഥാർത്ഥ ഇരയായി മാറുക : ഹൈക്കോടതി

ലൈംഗീക അതിക്രമ കേസുകളിൽ ജാഗ്രത വേണം ;നിരപരാധികളെ പ്രതിയാക്കിയാൽ അവരായിരിക്കും യഥാർത്ഥ ഇരയായി മാറുക : ഹൈക്കോടതി

 

സ്വന്തം ലേഖിക

കൊച്ചി :ലൈംഗിക അതിക്രമ പരാതികളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും കോടതികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വ്യക്തമായ തെളിവുകളില്ലാതെ ആരെയും പ്രതികളാക്കരുത്. മറിച്ചായാൽ പിന്നീട് അവരായിരിക്കും യഥാർത്ഥ ഇരയായി മാറുകയെന്നും കോടതി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018-ലെ ഒരു ലൈംഗിക അതിക്രമ കേസിൽ വിധി പറഞ്ഞു കൊണ്ടാണ് കോടതിയുടെ ഇത്തരത്തിലുള്ള നിരീക്ഷണം. കോട്ടയം പാമ്പാടിയിലാണ് സംഭവം. ബസുടമ മോശമായി പെരുമാറിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലായിരുന്നു കേസ്.

സ്‌കൂൾ ബസിൽ വെച്ച് 13- കാരിയുടെ കൈയിലിടിച്ചു എന്ന പരാതിയിൽ ബസുടമക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ബസിലുണ്ടായിരുന്ന മറ്റു കുട്ടികളടക്കം ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് മൊഴി നൽകിയത്. കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ലൈംഗിക അതിക്രമ കേസുകളിൽ പൊതുവായ നിരീക്ഷണം നടത്തിയത്.

കോട്ടയം പാമ്പാടിയിലെ ഒരു പോക്‌സോ കേസ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ നിരീക്ഷണം.

Tags :