
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മറ്റി അംഗം കൂടിയായ കെ വി തോമസിനെയാണ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം അറിയിച്ചു. മുനിസിപ്പൽ കൗൺസിൽ സ്ഥാനം രാജിവയ്ക്കാനും ആവശ്യപ്പെട്ടതായി സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി വ്യക്തമാക്കി.