പോക്സോ കേസിൽ വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങി പിന്നാലെ മുങ്ങി; താടിയും മുടിയും വളർത്തി വ്യാജ സന്യാസിയുടെ വേഷത്തിൽ തമിഴ്നാട്ടിൽ സുഖവാസം; അതി സാഹസികമായി പ്രതിയെ പിടികൂടി കേരള പോലീസ്

Spread the love

പാലക്കാട്:പോക്സോ കേസ് പ്രതിയെ തമിഴ്നാട്ടിൽനിന്ന് അതിസാഹസികമായി പിടികൂടിയിരിക്കുകയാണ് കേരള പോലീസ്. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് പോലീസ് കെണിയൊരുക്കി പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ശേഷം സന്യാസിയായി തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ കഴിയുകയായിരുന്നു പ്രതി. ഒരു വർഷത്തിനു ശേഷമാണ് പ്രതിയെ പിടികൂടുന്നത്. തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ കേരള പൊലീസ് ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. ഏകദേശം ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ കേരള പോലീസ് തമിഴ്നാട് പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്.

വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതി ആരും തിരിച്ചറിയാതിരിക്കാനായി താടിയും മുടിയും വളർത്തി വ്യാജ സന്യാസിയുടെ വേഷത്തിൽ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്താനായത്. പ്രതിയെ കേരളത്തിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group