
ടോക്യോ: ജപ്പാനിലെ വടക്കൻ തീരത്ത് ഭൂചലനം. റിക്ടർ സ്‌കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
ഞായറാഴ്ച വൈകീട്ടോടെ സമുദ്രനിരപ്പില്‍നിന്നും 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടർന്ന് ഒരു മീറ്റർവരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുള്ളതായി ജാപ്പനീസ് ഭൂകമ്ബ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ തുടർ ചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുനാമി മുന്നറിയിപ്പുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറിനില്‍ക്കണമെന്നും തുടർ ചലനങ്ങള്‍ക്ക് ഇനിയും സാധ്യതയുള്ളതായും അധികൃതർ വ്യക്തമാക്കി.




