video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (06/09/2024) ചങ്ങനാശ്ശേരി, കുമരകം,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (06/09/2024) ചങ്ങനാശ്ശേരി, കുമരകം,പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (06/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വഞ്ചിമല, ചീരാംകുഴി, എലിക്കുളം ബാങ്ക്, മടുക്കക്കുന്ന്, മഞ്ചക്കുഴി, കുരുവിക്കൂട്, താഷ്കന്റ് വായനശാല, ഏഴാം മൈൽ, തിയേറ്റർ പടി ഭാഗങ്ങളിൽ (6 – 9 – 24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ 06-09-24(വെള്ളിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റോഷൻ, ടെൻസിങ് , പെരുന്ന ടെമ്പിൾ, നിയർ ബൈ മാർട്ട്, ഡൈൻ, അമ്പ, വള്ളിക്കാവ്, പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്, കൂട്ടുമ്മേൽ ചർച്ച്, പെരുമ്പുഴക്കടവ്, പൂവത്താർ, കക്കാട്ട് കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആശാഭവൻ, എടയാടി,ഏനാച്ചിറ, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 6/09/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഓട്ടപ്പുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ, പന്നിക്കോട്ടുപാലം എന്നീ ഭാഗങ്ങളിൽ 06-09-2024 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും..

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര , കാഞ്ഞിരം ജെട്ടി , മാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ 06 –09–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം ,പയ്യപ്പാടി, വെള്ളു കുട, .മക്രോണി പാലം, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(6/9/24) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (06/09/24) LT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ പെരിങ്ങാലി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10am മുതൽ 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.