കോട്ടയം ജില്ലയിൽ നാളെ (28/ 09/2024) തീക്കോയി, കൂരോപ്പട, പുതുപ്പള്ളി, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (28/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
11 KV ലൈൻ വർക്ക് നടക്കുന്നതിനാൽ തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന TTF (തീക്കോയി ടീ ഫാക്ടറി), തീക്കോയി ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (28/9/2024) രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പുലിക്കുന്ന് ട്രാൻസ്ഫോർമറിൽ നാളെ ( 28/09/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളമ്പുകാട്ടുകുന്ന്, മണിയമ്പാടം, നാഗപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്കോ ട്രാൻസ്ഫോമറിൽ നാളെ (28/09/24) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ ട്രാൻസ്‌ഫോർമറിൽ നാളെ (28/09/2024) ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും AVHS, കനകക്കുന്ന്, ബദനി, റിസർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയും വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന 9-ാം മൈൽ, നെടുംകുഴി, RIT, താന്നിമറ്റം, പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, 8 -ാം മൈൽ എന്നീ ഭാഗങ്ങളിൽ നാളെ (28/9/2024) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
നാളെ (28/09/24) ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനന്ദപുരം ശ്രീകൃഷ്ണ ടെമ്പിൾ, വേട്ടടി സ്കൂൾ, വേട്ടടി ടവർ, വേട്ടടി അമ്പലം, ലക്ഷ്മീപുരം പാലസ്, പണ്ടകശാലക്കടവ്, അഞ്ചു വിളക്ക്, പോത്തോട്, മുതലവാൽച്ചിറ, വെട്ടിത്തുരുത്ത് SNDP, വെട്ടിത്തുരുത്ത് ചർച്ച്, എല്ലുകുഴി, ഫാത്തിമാപുരം ഓയിൽ മിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയബ്ലോക്, മോസ്കോ എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ (28/09/2024) 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.