കോട്ടയം ജില്ലയിൽ നാളെ (26/09/2024) തെങ്ങണാ, കുറിച്ചി, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (26/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുമ്പനാടം, ഉണ്ട കുരിശ്, വഴീപ്പടി , പൊൻപുഴ എന്നീ ട്രാൻസ് ഫോർമറുകളിലും കടമാൻചിറ ഭാഗത്തും നാളെ (26-09-2024) രാവിലെ 10  മുതൽ വൈകുന്നേരം 5  വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്ലുകടവ്, റൈസിംഗ്സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 26/09/2024ന് രാവിലെ 8:30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയ്ക, മോസ്കോ, നെല്ലിക്കാ കുഴി ട്രാൻസ്ഫോർമറുകളിൽ നാളെ(26/09/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം. പാലക്കൽ ഓടിപ്പടി, ടെക്നിക്കൽ സ്കൂൾ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (26/9/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അറക്കൽ പാലം, വാക്കപ്പുലം, കപ്പലിക്കുന്ന്, തോടനാൽ, മനക്കുന്ന്, കൊച്ചുകൊട്ടാരം, വലിയകൊട്ടാരം ഭാഗങ്ങളിൽ (26 – 9 – 24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.