കോട്ടയം ജില്ലയിൽ നാളെ (29/ 10/2024) തീക്കോയി, മീനടം, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (29/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത്, തലനാട് ടവർ, അയ്യംപാറ, തലനാട് ബസ് സ്റ്റാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 29/10/2024 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗികമായും തീക്കോയി ടൗൺ, BSNL, TTF എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ മുതൽ വൈകിട്ട് വരെ പൂർണമായും വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മുഞ്ഞനാട്, തോപ്പിൽ കുളം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം സെക്ഷന്റെ പരിധിയിലുള്ള കണ്ടൻ ചിറ, ചപ്പാത്ത് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ(29-10-24)രാവിലെ 8:30 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടപ്പാട്, ശാന്തിഗിരി, ഇടയ്ക്കാട്ടുകുന്ന്, താവളത്തിൽപ്പടിഎന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ (29/10/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വള്ളത്തോൾ ഇല്ലത്ത് പടി എന്നീ ട്രാൻസ്ഫർമറുകൾക്ക് പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ( 29/10/24) രാവിലെ 9.00 മുതൽ 5.40 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കുന്നത്തുപടി ട്രാൻസ്ഫോർമറിൽ നാളെ(29/10/24) 9:30 മുതൽ 5 വരെയും തോട്ടയ്ക്കാട് ഹോസ്പിറ്റൽ ട്രാൻസ്ഫോർമറിൽ 10 മുതൽ 1 pm വരെയും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തലപ്പാടി, കുറ്റിക്കാട്ടുപടി, എസ്.എം.ഇ ,പെരുങ്കാവ്, സെൻറ് ജൂഡ്, പാലക്കലോടിപ്പടി, ചേരുംമൂട്ടിൽ കടവ്, വാഴത്തറ ക്രഷർ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറയിൽ, ബെതെസ്ഥ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9മണി മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം സെക്ഷൻ പരിധിയിൽ മാളികക്കടവ് No.2, സ്സിബാ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 29/10/ 2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് ആറു വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂമ്പാടി, കാവനാടി, കുഴിമറ്റം, കനകക്കുന്ന്, ബദനി, AVHS, റിസർച്ച്, പുലിക്കുഴി, പുന്നമൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 29/10/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൻ സെക്ഷന്റെ പരിധിയിൽ വരുന്ന 9 മൈൽ, നെടുംകുഴി, 8 മൈൽ, പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, J T S, കൂന്നേപ്പീടിക , 7 മൈൽ, ഇല്ലിവളവ്, അണ്ണാടി വയൽ, ഗ്രാമ മറ്റം ,പത്താഴകുഴി എന്നീ ഭാഗങ്ങളിൽ നാളെ 29/10/2024 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (29/10/24) LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ പയസ് മൗണ്ട് ചർച്ച്, പയസ്‌മൗണ്ട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിക്കും പുഴ, കത്തീഡ്രൽ ,കരിപ്പത്തികണ്ടം, വാഴേ മഠം, ഗവ.ആശുപത്രി, കിസ്കോ, വാട്ടർ അതോറിറ്റി എന്നിഭാഗങ്ങളിൽ നാളെ (29/10/24) രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും