കോട്ടയം ജില്ലയിൽ നാളെ (30/ 10/2024) പാലാ, തീക്കോയി , പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (30/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറേ കണ്ടം, നെല്ലിയാനി ,കിസാൻ കവല എന്നീ ഭാഗങ്ങളിൽ നാളെ (30/10/24) രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം , ആലപ്പാട്ടുപടി, ചാത്തനാംപതാൽ,പാനാപള്ളി, ചെന്നാമറ്റം, ജയാ കോഫി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ ( 30/10/2024) രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ ചേരിമല – ബുഷ് ഫാക്ടറി ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 30/10/2024 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി സെക്ഷൻ പരിധിയിൽ പാപ്പാഞ്ചിറ, പനക്കളം, നാല്പതിൻ കവല, സ്വാമിക്കവല, യുവരശ്മി, പ്ലാമൂട് എന്നിവിടങ്ങളിൽ നാളെ (30-10-24) രാവിലെ 9 മുതൽ 2 മണിവരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം സെക്ഷന്റെ പരിധിയിൽ താന്നിയ്ക്കപ്പടി, പറമ്പുകര ഭാഗങ്ങളിൽ നാളെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന അണ്ണാടിവയൽ, ഗ്രാമറ്റം, പത്താഴക്കുഴി, ഇല്ലിവളവ്, പറുതലമറ്റം ,മഞ്ഞാടി, കക്കാട്ടുപടി, ചെമ്പൻ കുഴി, കിളിമല, എന്നീ ഭാഗങ്ങളിൽ നാളെ (30/10/2024) രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇടിമണ്ണിക്കൽ, ട്രാൻസ്ഫോർമറിൽ നാളെ 30-10-24 രാവിലെ 9:00 മുതൽ 1pm വരെയും വട്ടച്ചാൽപടി, അൻഫോൻസ എന്നീ ട്രാൻസ്ഫോർമറിൽ 2PM മുതൽ5PM വരെയും വൈദ്യുതി മുടങ്ങും