
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (03/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓട്ടക്കാഞ്ഞിരം, ഓട്ടകാഞ്ഞിരം ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ 03 -10 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി വിതരണം ഭാഗികമായും മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ്ഫോമറിൽ നാളെ രാവിലെ ( 03.10. 24) 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ ടി ഡി സി , ബാങ്ക്പടി, ഗൊങ്ങി ണിക്കരി, ചക്രംപടി , പള്ളിച്ചിറ, എസ് എൻ കോളേജ് , ലെയ്ക്ക്, കൊച്ചു പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ 03-10-2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായും മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോണാട് കരയോഗം, ആർടിക്ക് ‘ കരൂർ, അന്ത്യാളം റോഡ്, അന്ത്യാളം, പയപ്പാർ, എന്നിവിടങ്ങളിൽ നാളെ (03/10/24) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കലിന്റെ പരിധിയിൽ വരുന്ന മുക്കാട് ,നടപ്പാലം, മാങ്ങാനം അമ്പലം, കളമ്പുകാട്ടുകുന്ന്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ(3/10/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നിറപറ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 03/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശ്രീകണ്ഠമംഗലം, പൂഴിക്കനട, കുറ്റിയകവല ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 03/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.



