play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (17/ 10/2024) ചങ്ങനാശ്ശേരി, കോട്ടയം ഈസ്റ്റ്, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (17/ 10/2024) ചങ്ങനാശ്ശേരി, കോട്ടയം ഈസ്റ്റ്, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (17/10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടീ ഫാക്ടറി,BSNL, തീക്കോയി ടൗൺ,മലമേൽ,കല്ലം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 17/10/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുളിയാംകുന്ന് , പാലമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 17-10-24 രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, എന്നീ ഭാഗങ്ങളിൽ നാളെ ( 17 / 10/ 2024 ) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകാട് കുരിശടി, കല്ലുകാട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്ലാമൂട്, മലകുന്നം, തുരുത്തിപള്ളി ടവർ, ഉദയ, ചേട്ടിച്ചേരി, പുന്നമൂട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 17/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാന്തിനഗർ, കൂട്ടിയാനി, സെൻ്റ് തോമസ് കത്തീഡ്രൽ, എന്നീഭാഗങ്ങളിൽ നാളെ ( 17/ 10/ 24)രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് എൻ കോളേജ്, ലെയ്ക്ക് റിസോർട്ട്, ലെയ്ക്ക് ,നിരാമയ,പള്ളിച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ 17-10-2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക,മാത്തൂർ പടി ട്രാൻസ്ഫോർമറുകളിൽ നാളെ(17/10/24) 9:30 മുതൽ 5 മണി വരെയും വട്ടക്കുന്ന്, പരിയാരം, കുന്നത്തുപടി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

നാളെ 17-10-24 ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ക്രൈസ്റ്റ് നഗർ, സഞ്ജീവനി ഹോസ്പിറ്റൽ, ചൂളപ്പടി, റിലയൻസ്, റിലയൻസ് മാൾ, ഇൻഡസ് ഇൻഡ് ബാങ്ക്, സൗപർണിക, SBHS, SBHS ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നീലിമംഗലം, കുമാരനെല്ലൂർ, ചവിട്ടുവരി, പുത്തേട്ട്, സൂര്യകാലടിമന, വായനശാല, ചൂരക്കാട്ടുപടി, ഭാഗങ്ങളിൽ നാളെ 10:00am മുതൽ 5:00pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.