play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (01/ 10/2024) കുമരകം, പള്ളം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (01/ 10/2024) കുമരകം, പള്ളം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (01/ 10/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പുലിക്കുന്ന് ട്രാൻസ്ഫോർമറിൽ നാളെ ( 01/10/2024) രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരികണ്ഠ മംഗലം –1 &2, മാരുതി,അയ്യമ്മാത്ര, വായനശാല, ഉസ്മാൻ കവല , പുതുക്കാട് 50 , പുത്തൻപള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ 01–10–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ്സൺ, പ്ലാമൂട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 01/10/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഓട്ടകാഞ്ഞിരം, ചോഴിയക്കാട്, പ്രാന്തൻതറ എന്നീ ട്രാൻസ്ഫോർമർപരിധിയിൽ നാളെ (01/10/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞിരത്തുംമൂട്, ടെക്നിക്കൽ സ്കൂൾ, നാഗപുരം ,ആശ്രമം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്