
കോട്ടയം ജില്ലയിൽ നാളെ (29/ 11/2024) കുറിച്ചി, ചെങ്ങളം, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (29/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന യൂദാപുരം ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 29/11/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങളം സബ്സ്റ്റേഷനിൽ നാളെ ഷട്ട്ഡൗൺ വർക്കുള്ളതിനാൽ കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള എല്ലാ സ്ഥലങ്ങളിലും നാളെ 29/11/2024 രാവിലെ 9:00 മുതൽ വൈകീട്ട് 5:00 വരെ പൂർണമായോ ഭാഗികമായിയോ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഈരയിൽ കടവ്, എ.വി.ജി, KCC ഹോംസ് ഭാഗങ്ങളിൽ , 29/11/2024 9:30 AM മുതൽ 2:00 PM വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള പമ്പൂർ കവല ,കങ്ങഴക്കുന്ന് മണലേപീടിക ,വേണാട് റെഡിമിക്സ് ട്രാൻസ്ഫോർമറുകളിൽ നാളെ (29/11/2024) രാവിലെ 9:30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മുട്ടം, പൊൻകുന്നതു കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാ കുരിശുപള്ളി, കട്ടക്കയം റോഡ്, മുൻസിപ്പൽ സ്റ്റേഡിയം, കുഞ്ഞുമ്മ ടൗവ്വർ, TBറോഡ് എന്നീ ഭാഗങ്ങളിൽ നാളെ ( 29/11/24) 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും