കോട്ടയം ജില്ലയിൽ നാളെ (26/ 11/2024) ഗാന്ധിനഗർ,ചെങ്ങളം, ഈരാറ്റുപേട്ട   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (26/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT line വർക്ക് നടക്കുന്നതിനാൽ, നിത്യ ഹൈപ്പർ മാർക്കറ്റ്,പോലീസ് സ്റ്റേഷൻ, ജി ജോ സ്കാൻ, ചെമ്മനം പടി,ആറ്റുമാലി,ഐഷർ,ഹോട്ടൽ നിത്യ, ഡോക്ടേഴ്സ് ഗാർഡൻ, കാർത്തിക ഹൈപ്പർ മാർക്കറ്റ്, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 26/11/2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങളം സബ്‌സ്റ്റേഷൻ മെയിന്റനൻസുമായി ബന്ധപ്പെട്ട് നാളെ (ചൊവ്വാഴ്ച, 26/11/24) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഏനാദി, തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപള്ളി ഭാഗങ്ങളിൽ പൂർണമായി വൈദ്യുതി മുടങ്ങുമെന്ന് അയ്മനം കെ.സ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (26/11/24) HT & LT ലൈനിൽ വിവിധ മെയിൻ്റനൻസ് വർക്കുകൾ ഉള്ളതിനാൽ മറ്റക്കാട്, കിഷോർ, എം.ഇ.എസ് ജംഗ്ഷൻ 9am മുതൽ 6pm വരെയും ചേലക്കുന്ന്, കാഞ്ഞിരം കവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10am മുതൽ 5pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ വടവാ തൂർ സെമിനാരി, കളമ്പ് കാട്ടു കുന്നു ട്രാൻസ്‌ഫോർമറുകളിൽ നാളെ 26/11/2024 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പായിപ്ര പടി, താഴത്തിക്കര No:1, No:2, നീലാണ്ടപടി , ചെട്ടിപ്പടി, കുരിശുപള്ളി, ജാപ് No: 1, കോട്ടമുറി , ജാപ് No:2, കണിയാം കുന്ന്, പെരുമാനൂർകുളം, ഹാർഡ് റോക്ക് ട്രാൻസ്ഫോമറുകളിൽ നാളെ (26.11.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുളിമൂട് പാപ്പാഞ്ചിറ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 26/11/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ,പന്നിക്കോട്ടുപടി,തകിടി പമ്പ് ഹൗസ്, തകിടി ജംഗ്ഷൻ, പയ്യപ്പാടി,ട്രാൻസ്ഫോർമറുകളിൽ നാളെ(26/11/24) 9:30 മുതൽ 5 വരെയും കാളചന്ത, ക്രീപ്പ് മിൽ, മാത്തൂർപടി, ചേലമറ്റം പടി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായുംവൈദ്യുതി മുടങ്ങും.

നാളെ 26-11-2024ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിൽ അഞ്ചുവിളക്ക് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും. ഫലാഹിയ, ഉറവ ഉറവ കമ്പനി, ceten, തിരുമല, മൈത്രി നഗർ, ശ്രീശങ്കര അക്ഷരനഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10മണി മുതൽ 12മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കാക്കൂർ, മുളങ്കുഴ എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സാൻജോസ് , ഏഴാംമൈൽ, ഏഴാംമൈൽ SNDP. എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (26/11/2024)9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.