
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (13/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ദീപം, ജീവൻ നഗർ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചങ്ങാടക്കടവ്,തലനാട് പഞ്ചായത്ത്, തലനാട് ടവർ, അയ്യംപാറ, തലനാട് ബസ് സ്റ്റാൻഡ്, തലനാട് NSS സ്കൂൾ,കാളകൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 13/11/2024 ന് 9.00am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (13-11-2024) HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ പെരിങ്ങുളം, ഒറവപ്ലാവ് , മുഴയൻമാവു, കല്ലേകുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തെള്ളക്കം ഒഴികെയുള്ള പ്രദേശങ്ങളിൽ 14/11/24 രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാർമൽമഠം, മുട്ടത്തുപടി, പുതുച്ചിറ, പിൽജോ, സങ്കേതം, പമ്പ്ഹൗസ് എന്നീ ട്രാൻസ്ഫർമറുകളിൽ ( 13/11/24) ‘ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാത്തൻകുന്ന്, ഒയാസിസ് വില്ല, പ്ലാമൂട്, ചകിരി, കാവിൽതാഴെമൂല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 13/11/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൊട്ടാരംകുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ 13-11-2024 ബുധനാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (13/11/24) HT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ മീനച്ചിൽ പ്ലൈ വുഡ്, മാതാക്കൽ, കോസ് വേ, വഞ്ചാങ്കൽ, വിഐപി കോളനി, മിനി ഇൻഡസ്ട്രിയൽ ഏരിയാ, നടക്കൽ, കൊട്ടുകാപ്പള്ളി, ഈലക്കയം, കാട്ടാമല, കുഴിവേലി, ചേന്നാട്കവല, പെരുംന്നിലം,ആനിപ്പടി, എട്ടുപങ്ക്, വെയിൽ കാണാപാറ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8.30am മുതൽ 5.30pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പരിപ്പ് 900 ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ നാളെ 13/11/24 രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
നാളെ (13.11.2024) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാറാട്ടുക്കുളം , പ്ലാന്തോട്ടം , ആശാരിമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലക്കലോടിപ്പടി, കീഴാറ്റുകുന്ന് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റംപടി, കൊല്ലംപറമ്പ്, കുരുവിക്കാട് ,തെക്കനാട്ട്, അമ്പലക്കവല, കുന്നത്തുപടി, തോട്ടക്കാട് ഹോസ്പിറ്റൽ, പുളിക്കപ്പടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 13/11/2024 രാവിലെ 9:30 മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കണിയാംപറമ്പ്, ബോട്ട് ജെട്ടി, വട്ടക്കളം, മൂലേപ്പാടംഎന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ 13/11/2024 രാവിലെ 9:30 മുതൽ വൈകീട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.