കോട്ടയം ജില്ലയിൽ നാളെ (11/ 11/2024) വാകത്താനം, പുതുപ്പള്ളി, ഈരാറ്റുപേട്ട  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (11/11/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT line വർക്ക് നടക്കുന്നതിനാൽ, K ദന്തൽ,ജീവധാര, പാരമൗണ്ട്, മലങ്കര, റെയിൻ ഫോറസ്റ്റ്, വെസ്കോ നോർവിച്ച് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന എല്ലാ കൺസ്യൂമർ കൾക്കും 11/11/2024, രാവിലെ 9.00  മുതൽ വൈകുന്നേരം 5.00 വരെ വൈദ്യുതിമുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (11-11-2024) HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വാഴേമിൽ, മണിയംകുന്ന്,PTMS, ഐക്കരതോട്, പെരുന്നിലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സാന്ത്വനം, മുട്ടത്തുപടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മമ്മുക്കപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 11/11/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെയും ഏനാച്ചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2 മണിവരെയും വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള നാലുന്നാക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ 11-11-2024 തിങ്കളാഴ്ച രാവിലെ 9മണി മുതൽ ഉച്ചക്ക് 1 മണി വരെയും പാറപ്പാട്ടുപടി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യൂതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റബ്ബർ ബോർഡ്, ഗുരുമന്ദിരം, AR ക്യാംപ്, AR ക്യാംപ് ക്വോർട്ടേഴ്സ് ഭാഗങ്ങളിൽ 11/11/24 8:30 Am മുതൽ 5:00 Pm വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കീഴാറ്റു കുന്നു,തച്ചുകുന്നു ട്രാൻസ്‌ഫോർമറുകളിൽ നാളെ (11/11/24) രാവിലെ 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (11/11/24) HT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കുഴിവേലി,അരുവിത്തുറ കോളജ്, കൊണ്ടൂർ, ക്രിപ് മിൽ, ഉപ്പിട്പാറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 8.30am മുതൽ 5.30pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന YMA, പ്ലാമൂട് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന കാരാമ, കുഴിവേലിപടി, പരിപ്പ്, പരിപ്പ് 900, അക്ഷര ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും