play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (23 / 05/2024) അയർകുന്നം,മണർകാട്, കുമരകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (23 / 05/2024) അയർകുന്നം,മണർകാട്, കുമരകം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (23/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുറവിലങ്ങാട് 110K Vസബ് സ്റ്റേഷനിൽ വാർഷിക അറ്റുകുറ്റപ്പണികൾ നടക്കുന്നതിനാൽ 23/5/24 വ്യാഴാഴ്ച രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 6 മണി വരെ മരങ്ങാട്ടുപിള്ളി സെക്ഷൻ പരിധിയിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർകുന്നം സെക്ഷൻ പരിധിയിലെ വാഴേപ്പറമ്പ്,മെത്രാഞ്ചേരി,വലിയകല്ലുങ്കൽ,പട്യലിയമാറ്റം,വെള്ളറ എന്നീ ഭാഗങ്ങളിൽ നാളെ 23/5/24 രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണ സെക്ഷൻ പരിധിയിൽ വരുന്ന പൂവത്തുമൂട് തൂമ്പുംകൾ എന്നീ transformer പരിധിയിൽ നാളെ 23/5/24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുo.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വടവാതൂർ ജംഗ്ഷൻ, മാധവൻ പടി മിൽമ,ഐരാറ്റുനട ട്രാൻസ്ഫോമറുകളിൽ നാളെ (23.05.24) ഭാഗികമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (23/5/24) രാവിലെ 9am മുതൽ വൈകിട്ട് 5pm വരെ LT ലൈൻ മെയിൻറനൻസ് നടക്കുന്നതിനാൽ പെരുന്നിലം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെടുംപൊയിക ട്രാൻസ്ഫോർമറിൽ നാളെ(23/05/24) 9:30 മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിളക്കുമര കായൽ , മാവേലിമുട്ട് , വെട്ടിക്കാട്, ബസാർ എന്നീ ട്രാൻസ്ഫോർമറുകളിൽ 23 -05 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി കവല, മരോട്ടി ചുവട്, മുത്തോലികടവ് എന്നിവിടങ്ങളിൽ നാളെ (23/05/24) രാവിലെ 9.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും.