
കോട്ടയം ജില്ലയിൽ നാളെ (28/03/2025) ഏറ്റുമാനൂർ, പാമ്പാടി, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (28/03 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പായിക്കാട്, അവറും പാടം പ്രദേശങ്ങളിൽ 28/03/2025-ാം തീയതി രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണഞ്ചിറക്കുഴി, ചാലാകരി, കലുങ്ക്, കണ്ണാന്തറ, ഗുരു മന്ദിരം, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 28/03/2025 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേപ്പാലം, ചെന്നമ്പള്ളി, പുതുവയൽ എന്നീ ഭാഗങ്ങളിൽ 28/03/2025 രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
നാളെ (28.03.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ആശാരിമുക്ക് , ആരമല എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൊച്ചുമറ്റം ട്രാൻസ്‌ഫോർമറിൽ നാളെ 28/03/25 ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരാണി , കൊല്ലകൊമ്പ്, കാർത്തികപ്പള്ളി, ബ്ലൂ മൗണ്ട് അപ്പാർട്ട്മെൻ്റ്, പൂപ്പട ,ഫാൻസി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും പായിപ്ര പടി , താഴത്തിക്കര No:1 ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 5 വരെയും നാളെ (28.03.25) വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുണ്ടം, കോട്ടെക്സ്, മുരിങ്ങോട്ടുപടി, കൊശമറ്റം കവല, അർച്ചന ഭാഗങ്ങളിൽ 28/03/25 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴകുന്നു, പാമ്പൂർകവല,നെല്ലിക്കാകുഴി, ട്രാൻസ്‌ഫോർമറുകളിൽ നാളെ (28/03/25)9:00 മുതൽ 1:00 മണി വരെയും കുന്നത്തുപടി,അമ്പലകവല, പ്രവീൺ റബ്ബർ, അനികോൺ, ക്രീപ്പ് മില്ല് ട്രാൻസ്‌ഫോർമറുകളിൽ 2:00 മുതൽ 5:00 വരെയും വൈദ്യുതി മുടങ്ങും.