
കോട്ടയം ജില്ലയിൽ നാളെ (17/03/2024) പാലാ, പൂഞ്ഞാർ, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (17/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുപള്ളി, ടൗൺഹാൾ , ഗവ.സ്കൂൾ, സിവിൽ സ്റ്റേഷൻ എന്നീ ഭാഗങ്ങളിൽ നാളെ (17/03/24) രാവിലെ 8.30 മുതൽ 3.30 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വളതൂക്ക്, കൊച്ചുവളതൂക്ക്, മണിയൻകുന്ന് പമ്പ് ഹൗസ്, നൃത്തഭവൻ എന്നീ ഭാഗങ്ങളിൽ നാളെ (17.03.24) രാവിലെ 9 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (17/03/24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ HT line work നടക്കുന്നതിനാൽ വാക്കപറമ്പ്, വാഴമറ്റം, തലപ്പലം, ഓലായം, മാതാക്കൽ, ഇടകിളമറ്റം, എളപ്പുങ്കൽ, കരിയിലക്കാനം, അജ്മി, കളത്തൂകടവ്, മാന്നാർ, മാർക്കറ്റ് എന്നീ സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മടങ്ങുന്നതാണ്.
നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലറ പള്ളി, സെന്റ് തോമസ് സ്കൂൾ, കല്ലറ പെട്രോൾ പമ്പ് എന്നീ ഭാഗംങ്ങളിൽ 17/3/24 ഞാ യർ 9 മണി മുതൽ 2മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊപ്ര ത്തമ്പലം, ബാലരമ, ഇ എസ് ഐ, ഈരയിൽ കടവ്, എ.വി.ജി, യൂണിറ്റി ടവർ, പോലീസ് ക്വോർട്ടേഴ്സ്, ചിൽഡ്രൺസ് പാർക്ക്, കളക്ട്രേറ്റ് ഭാഗങ്ങളിൽ 17-3-24 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.