കോട്ടയം ജില്ലയിൽ നാളെ (08/ 06/2024) തെങ്ങണാ,തീക്കോയി, പൂഞ്ഞാർ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (08/ 06/2024) തെങ്ങണാ,തീക്കോയി, പൂഞ്ഞാർ  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (08/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി,തുമ്പശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാവേലിപ്പാടം, കുളങ്ങരപ്പടി, എടത്തറക്കടവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (08-06-2024) 9 മുതൽ 2വരെ വൈദ്യുതി മുടങ്ങും.

നാളെ 08-06-24(ശനിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അങ്ങാടി, വെജിറ്റബിൾ മാർക്കറ്റ്, പാലാക്കുന്നേൽ, ഹോസ്പിറ്റൽ, ടി.ബി റോഡ്, ഹിദായത്ത്, കാവിൽ ടെമ്പിൾ, റവന്യൂ ടവർ, HT-BSNL എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയും പോലീസ് ക്വാർട്ടേഴ്സ് , വെയർ ഹൗസ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ 12 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്‌.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (8-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വെട്ടിപറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.