
കോട്ടയം ജില്ലയിൽ ഇന്ന് (04/ 07/2024) തെങ്ങണാ, ഈരാറ്റുപേട്ട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (04/07/2024) ഇന്ന് നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാമ്മൂട്, ഇറ്റലി മഠം എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് (04-07-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (04/07/24) എച്ച് ടി ടച്ചിങ് ക്ലിയറൻസ് ആൻഡ് എച്ച് ടി മെയിൻ്റനൻസ് നടക്കുന്നതിനാൽ പോലീസ് സ്റ്റേഷൻ, വടക്കേക്കര, മുട്ടം കവല, സെൻട്രൽ ജംഗ്ഷൻ, അരുവിത്തുറ, കോളേജ് ജംഗ്ഷൻ, കോടതിപ്പടി, മന്തക്കുന്ന്, ഗവ. ആശുപത്രിപ്പടി, കെഎസ്ആർടിസി, ചേന്നാട് കവല, ആനിപ്പടി, വെയില്കാണാപാറ, തടവനാൽ, ജവാൻ റോഡ്, പെരുന്നിലം റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കാഞ്ഞിരത്തുമ്മൂട്, റിലയൻസ് സ്മാർട്ട്, എം.ഒ.സി, ചേരുംമൂട്ടിൽകടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പി പി ചെറിയാൻ,കോൺക്കോർഡ്, ആനക്കുഴി, കാലായിപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 04/07/2024ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള തൊണ്ടമ്പ്ര, സൗഹൃദ കവല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് 04/07/2024 രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി, പരിയാരം, തോംസൺ ബിസ്ക്കറ്റ് ട്രാൻസ്ഫോർമറകൾ ഇന്ന്(04/07/24) 9:30 മുതൽ 5 വരെയും നെടുംപൊയ്ക ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാടപ്പള്ളി കാട്, വെങ്ങാലിക്കാട്, പാറേക്കാട്, 78ൽത്തറ , ഹരികണ്ഠമംഗലം, പള്ളിച്ചിറ, RARS, മുറിയാനിക്കൽ, അയ്യമ്മാത്ര ,മാരുതി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും