play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (30/07/2024) പൂഞ്ഞാർ, പുതുപ്പള്ളി, വാകത്താനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (30/07/2024) പൂഞ്ഞാർ, പുതുപ്പള്ളി, വാകത്താനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (30/07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാലാ 110 കെ വിസബ്ബ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (30/07/24) 8.30 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (30-07-2024) മരം മുറിക്കുന്നതിനായി 11 കെ വി ലൈൻ അഴിക്കേണ്ടി വരുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ പെരുന്നിലം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ഇടയ്ക്കാട്ടുകുന്ന്, ശാന്തിഗിരി , ആലിപ്പുഴ ട്രാൻസ്ഫോർമറുകളിൽ നാളെ ( 30/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലശ്ശേരി, ഇല്ലിമൂട്, പങ്കിപ്പുറംNo,1, പങ്കിപ്പുറം No,2,ഏലംകുന്ന് ,Gem എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (30-07-2024) 9 മുതൽ 5 വരെയും തൂമ്പുങ്കൽ , നടക്കപാടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പോല, കന്നുകുഴി , എള്ളുകാല വില്ലേജ് ഓഫീസ് , എള്ളുകാല എസ്.എൻ.ഡി.പി, എസ്ബിടി , ടെക്നിക്കൽ ഹൈസ്കൂൾ,അധ്യാപക ബാങ്ക്, ഡോൺ ബോസ്കോ, ഇഞ്ചക്കാട്ട്കുന്ന്, വടവാതൂർ സെമിനാരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (30/7/24) എൽടി ലൈനിൽ വിവിധ വർക്കുകൾ നടക്കുന്നതിനാൽ പെരുന്നിലം, പെരിങ്ങാലി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കെ പി എൽ ടൗൺ, ഫാൻസി റബേർസ്, ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 30-07-2024 രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കാടമുറി പാണുകുന്ന്, പന്നിക്കോട്ടുപാലം, ചക്കഞ്ചിറ, മമ്പാഴക്കുന്ന്, ഓട്ടപുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ, എന്നീ ഭാഗങ്ങളിൽ 30-07-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം ട്രാൻസ്ഫോർമറിൽ നാളെ(30/07/24) 9:30 മുതൽ 5 വരെയും മാവേലി ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കെആർഎഫ്ബി പാലം പണിയുമായി ബന്ധപ്പെട്ട് കുമരകം സെക്ഷൻ പരിധിയില്‍ നാളെ 30-07-2024 രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.