
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (18/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പൂഞ്ഞാർ ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാഴേമിൽ , PTMS എന്നീ ഭാഗങ്ങളിൽ മരം വെട്ടുന്ന ആവശ്യത്തിനായി നാളെ (18.01.24) രാവിലെ 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കാളകൂട്, തലനാട് NSS, തലനാട് പഞ്ചായത്ത്, തലനാട് ടവർ,അയ്യംപാറ കവല, തലനാട് ബസ് സ്റ്റാൻഡ്, തലനാട് S വളവ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 18/1/2024 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റ പരിധിയിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ 18/1/24 ൽ മാർക്കറ്റ് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചെട്ടിശ്ശേരി, പുന്നമൂട്, ചിറവം മുട്ടം,ടെലിഫോൺ എക്സ്ചേഞ്ച്, തുരുത്തിപ്പള്ളി ടവർ, ഉദയ, നിറപറ, മുളക്കാത്തുരുത്തി No1,മുളക്കാത്തുരുത്തിNo2, വെള്ളേകളം, യൂദാപുരം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (18/1/24) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരക്കുറ്റി, റബ്ബർവാലി വില്ല ,മണിയൻപാടം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറ്റുവാക്കേരി ട്രാൻസ്‌ഫോർമറിൽ നാളെ (18-01-24)രാവിലെ 9:30 മുതൽ 5:30വരെയുo കുരിശുംമൂട് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലാ ടിംബേഴ്സ്, സെൻ്റ് തോമസ് റോഡ്, ഹോളി ഫാമിലി, ചെത്തിമറ്റം, കരുണ, മൂന്നാനി, കവീക്കുന്ന്, ചീരാംകുഴി ,കൊച്ചി ടപ്പാടി എന്നീ ഭാഗങ്ങളിൽ നാളെ ( 18/01/24) രാവിലെ 9.00 മുതൽ 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുളിക്കപ്പടവ്, പ്രിൻസ് ട്രാൻസ്ഫോർമറുകളിൽ നാളെ(18/01/24) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം സെക്ഷന്റെ പരിധിയിലുള്ള വാലയിൽക്കടവ്, പള്ളം SNDP, അറക്കൽ, ചെറുവള്ളിക്കാവ്, പള്ളം പോസ്‌റ്റോഫീസ്, മാവിളങ്ങു എന്നീ ഭാഗങ്ങളിൽ (18/1/24)രാവിലെ 9മണിമുതൽ 5 മണിവരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.



