
കോട്ടയം ജില്ലയിൽ നാളെ (12 /02 /2025) കിടങ്ങൂർ, മീനടം, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (12 /02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള കൊറ്റമംഗലം, കുറ്റിക്കാട്ട് കവല ഭാഗങ്ങളിൽ നാളെ ( 12/02/2025) രാവിലെ 9.30 മുതൽ വൈകിട്ട് 5 :00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അളിഞ്ഞി പമ്പ് ഹൗസ്, ചാമപ്പാറ,TRF, മേസ്തിരിപ്പടി, അടുക്കം,മേലടുക്കം, മേലേമേലടുക്കം, വെള്ളാനി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 12/2/2025 ന് രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ,സെൻറ് ജോസഫ് മില്ല്, ഉദയ, നന്മ, ചേർപ്പുങ്കൽ ഹൈ വേ, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ ബുധനാഴ്ച്ച (12-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക് സെക്ഷൻ പരിധിയിലുള്ള കാരാപ്പുഴ,ആയല്ലൂര്, മാക്കിൽ പാലം,പാറക്കുളം,അമ്പലക്കടവ്,ശാസ്താംകാവ് ,എന്നീ ഭാഗങ്ങളിൽ നാളെ (12-02-2025) രാവിലെ 9.30 മണി മുതൽ 4.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാളെ (12.02.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാങ്കാല ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും പൊന്നൂച്ചിറ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മുക്കാടു, കീഴാറ്റു കുന്നു,തച്ചുകുന്നു എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 12/02/25 രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള നെല്ലിക്കകുഴി ട്രാൻസ്ഫോർമറിൽ നാളെ(12/02/25) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അശ്വതിപുരം, മടുക്കാനി, ട്രിഫാനി ഭാഗങ്ങളിൽ 12/02/25 9:00 AM മുതൽ 5:00 PM വരെയും ചവിട്ടുവരി, പുത്തേട്ട്, ഇടത്തിൽ അമ്പലം, ഫോറസ്റ്റ് ഡിപ്പോ, അറേബ്യൻ, പോളിമർ, സൂര്യകാലടിമന, വായനശാല, ചൂരക്കാട്ടുപടി, പരുത്തിക്കുഴി, തറേപ്പടി, വട്ടമുകൾ കോളനി ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും.
നാളെ 12.02.2025, ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കാർത്തിക, കാക്കാംതോട് എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ യും, വാണി ഗ്രൗണ്ട് ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതായിരിക്കും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള വേലംകുളം ഭാഗങ്ങളിൽ നാളെ ( 12/02/2025) രാവിലെ 8am മുതൽ വൈകിട്ട് 5 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മരിയൻ ആശ്ര മം, മരിയൻ ,ശ്രീകുരുംബക്കാവ്, ആനക്കു ളങ്ങര എന്നിവിടങ്ങളിൽ നാളെ (12/02/25) രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയകുളം ട്രാൻസ്ഫോർ റിൽ12-02-2025,10Am മുതൽ 5PM വരെ വൈദ്യുതി മുടങ്ങും.