
കോട്ടയം: ജില്ലയിൽ (06 / 02 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയകുളം, മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ06-02-2025,10Am മുതൽ 5PM വരെ വൈദ്യുതി മുടങ്ങും.
ചെമ്പ് സെക്ഷൻ കാട്ടിക്കുന്നു പാലാക്കരി ഫിഷ്ഫാo പുതിയതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ ഇന്ന് ഉച്ചക്ക് ചാർജ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ,സെൻറ് ജോസഫ് മില്ല്, ഉദയ, നന്മ, ചേർപ്പുങ്കൽ ഹൈ വേ, പ്രാർത്ഥന ഭവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ വ്യാഴാഴ്ച (06-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ചാഴിക്കാടൻ ടവർ, ചാത്തുണ്ണി പാറ, കുട്ടിപ്പടി, വില്ലേജ്, എടയാടി, പാരമൗണ്ട്, മലങ്കര, ജീവധാര, വെസ്കോ നോർവിച്ച്, പാരഗൺ എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 06/02/25 രാവിലെ 9. 00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതിമുടങ്ങും.
കുമരകം സെക്ഷന്റെ പരിധിയിൽ ചക്ര o പടി,SN, കോളേജ്, ഗൊങ്ങിണ്ടി ക്കരി, ബാങ്കു പടി,Kv K എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട്4.00 മണി വരെ ABC കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിവൈദ്യുതി മുടങ്ങുന്നതായിരിക്കും.
നാളെ (06.02.2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പന്നിയാമറ്റം ട്രാൻസ്ഫോർമറിൻ്റെ കീഴിൽ രാവിലെ 09:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളുക്കുട്ട, മുക്കാട് എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിസ്ഭവൻ ഔട്ട്, കോട്ടമുറി, ITI എന്നീ ട്രാൻസ്ഫോർമറുകളിൽ06-02-2025,8Am മുതൽ 5PM വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുല്ലാത്തുശേരി, അലക്സ്കോ, മാവിളങ്ങ് no:1, പെരുമാചേരി. എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ വ്യാഴാഴ്ച (06-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (06/02/2025) HT & LT ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ 6 റാം മൈൽ, തഴക്കവയൽ, പുതുശ്ശേരി തുടങ്ങിയ ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.