കോട്ടയം ജില്ലയിൽ നാളെ (04/ 12 /2024) ഗാന്ധിനഗർ, മീനടം, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ (04/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT line വർക്ക് നടക്കുന്നതിനാൽ, കുഴിയാലിപ്പടി, ചാഴിശ്ശേരി റബ്ബർ,പെരുമാലിയിൽ റബ്ബർ, ക്രൈസ്റ്റ് റബർ, വെസ്കോ നോർവിച്ച്, മുള്ളൻകുഴി, കേദന്തൽ, റെയിൻ ഫോറസ്റ്റ്, പാരാമൗണ്ട്, ജീവധാര, മലങ്കര, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 04/12/2024 രാവിലെ 9.30 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT റീ കണ്ടക്ടറിങ്ങ് നടക്കുന്നതിനാൽ, SITI ട്രാൻസ്ഫോമർ പരിധിയിൽ 04/12/2024, 9.00 am മുതൽ 5.00pm വരെ വൈദ്യുതിമുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റം പടി ട്രാൻസ്ഫോർമറിൽ നാളെ(04/12/24) 11:00am മുതൽ 5 pm വരെയും തകിടി പമ്പ് ഹൗസ്,തകിടി ജംഗ്ഷൻ, പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ 9: 30 മുതൽ 1:00 pm വരെയും, ഞണ്ടുകുളം പാലം, പൊങ്ങമ്പാറ, മോസ്കോ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ നാളെ (04-12-24)രാവിലെ 9മുതൽ ഒരു മണി വരെ ബദനി ആശ്രമം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും, കേരളാ ബാങ്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ 2pm മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന് ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ 4-12-2024ചങ്ങനാശ്ശേരി സെക്ഷന്റെ പരിധിയിൽ ദേവമതാ,ഹള്ളപ്പാറ, ചെത്തിപ്പുഴ പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 11മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.