കോട്ടയം ജില്ലയിൽ നാളെ (28/ 12 /2024) ഗാന്ധിനഗർ, പൈക, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (28/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, കരിയം പാടം-2,ഉറുമ്പും കുഴി,ബസ്റ്റാൻഡ്,ബിഎസ്എൻഎൽ എക്സ്ചേഞ്ച്,ഫ്ലോറിൽ പാർക്ക്,എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 28/12/2024 രാവിലെ 9.00 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
നാളെ (28.12.2024) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാതാ,പച്ചാതോട് എന്നി ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തീപ്പെട്ടികമ്പനി, മുണ്ടുപാലം’, നെല്ലിത്താനം കോളനി, പോണാട് അമ്പലം, നെടുംപാറ ,എന്നീ ഭാഗങ്ങളിൽ 28/12/24 രാവിലെ 8.45 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേരളബാങ്ക് ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 28/12/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.