
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (10/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പൂതിരി ട്രാൻസ്ഫോർമറിൽ നാളെ ( 10/08/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ് സൺ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 10/08/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാളെ 10-08-2024 (ശനിയാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവിൽ ടെമ്പിൾ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 മണി വരെയും മതുമൂല ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
നാളെ 10-08-2024 (ശനിയാഴ്ച ) പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെറുവള്ളികാവ്, കുറ്റിക്കൽ, വത്തിക്കാൻ, ഇല്ലിമറ്റം, കല്ലേപ്പുറം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.