പവര്‍ കട്ട് നാളെയോടെ തീരും; ആന്ധ്രയില്‍ നിന്നും കൂടുതല്‍ വൈദ്യുതിയെത്തും; ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ 300 മെഗാ വാട്ട് കുറവാണ് ഉളളതെന്ന് മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി അറിയിച്ചു.
ജലവൈദ്യുത പദ്ധതികള്‍ കൊണ്ടാണ് സംസ്ഥാനം ഒരുവിധത്തില്‍ പിടിച്ചുനില്‍ക്കുന്നത്. നാളെ ആന്ധ്രയില്‍ നിന്നും വൈദ്യതി എത്തിക്കുമെന്നും നാളത്തോടെ തന്നെ സംസ്ഥാനത്തെ പവര്‍കട്ട് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് സംസ്ഥാനങ്ങളില്‍ നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെ പവര്‍കട്ടുണ്ട്. ഇവിടെ ജലവൈദ്യുതി പദ്ധതികള്‍ ഉളളതു കൊണ്ടാണ് പ്രശ്‌നമില്ലാതെ നീങ്ങുന്നത്. ജലവൈദ്യുത പദ്ധതികളെക്കുറിച്ച് അനാവശ്യമായി എതിര്‍ക്കാതെ മാദ്ധ്യമങ്ങള്‍ സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജനങ്ങള്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ച് സര്‍ക്കാരിനോട് സഹകരിക്കണം. അഞ്ച് ലൈറ്റ് കത്തിക്കുന്നതിന് മൂന്ന് ലൈറ്റാക്കിയാല്‍ താനെ അത് നിയന്ത്രിക്കാം. എന്നാല്‍ സഹകരിക്കണമെന്ന് പറയുന്നവര്‍ തന്നെ വൈദ്യുതി അധിക ഉപയോഗം നടത്തുകയാണെന്ന് മന്ത്രി വിമര്‍ശിച്ചു.
കെഎസ്‌ഇബിയിലെ പ്രശ്‌നങ്ങള്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പോലെയാണ്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ തീരും. മാനേജ്‌മെന്റിനും തൊഴിലാളിക്കും വേദനയില്ലാതെ പ്രശ്‌നപരിഹാരം നടത്തും. തൊഴിലാളികള്‍ക്ക് അംഗീകാരം ലഭിക്കും.
14,000 കോടിയാണ് കെഎസ്‌ഇബിയുടെ നഷ്‌ടം. ഈയിടെ 1400 കോടി ലാഭം ലഭിച്ചു. ഈ സമയത്ത് പരമാവധി പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി കെ.കൃഷ്‌ണന്‍ കുട്ടി പറഞ്ഞു.