കോട്ടയം ജില്ലയിൽ നാളെ (21.07.2025) ഈരാറ്റുപേട്ട,മീനടം,പാമ്പാടി,കുറിച്ചി,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (21.07.2025) ഈരാറ്റുപേട്ട,മീനടം,പാമ്പാടി,കുറിച്ചി,ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ KSRTC, കുറ്റിപാറ, കുഴിവേലി എന്നീ സ്ഥലങ്ങളിൽ 9.30am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം സെക്ഷൻ പരിധിയിൽ വരുന്ന വട്ടോലി, അനീക്കോൺ ട്രാൻസ്ഫോമറിൽ നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ചേന്നംപള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, കുംമ്പന്താനം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 pm വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പനക്കളം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 10 മണി മുതൽ വൈകിട്ട് 5:30 വരെയും നാൽപതാം കവല, മീശമുക്ക്, മലകുന്നം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ SBHS GROUND
ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആശാനിലയം, വലവൂർ റോഡ്, അല്ലപ്പാറ ഭാഗങ്ങളിൽ രാവിലെ 09.00 മുതൽ വൈകിട്ട് 5.30 വരെ സപ്ലൈ ഭാഗികമായി മുടങ്ങും.