
കോട്ടയം: ജില്ലയിൽ നാളെ (19.01.2026) നാട്ടകം,പാലാ,കുറിച്ചി,കുതിരപ്പടി ടവർ,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂളക്കവല, നാൽ കവല എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ നാളെ രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി ട്രാൻസ്ഫോമറിൽ 9 മുതൽ 5 വരെയും മൈക്രോ, LPS , MLA പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും നാളെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന കോളനി അമ്പലം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 19.01.2026 (തിങ്കളാഴ്ച) രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.
കുതിരപ്പടി ടവർ, Lovely land,East west ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കുരുവിനാൽ, ഇളം തോട്ടം, ഞൊണ്ടിമാക്കൽ, ആക്കക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ, LT ABC വർക്ക് നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന Teekoy Tea Factory Tx., ട്രാൻസ്ഫോർമറിന്റ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ
രാവിലെ 9am മുതൽ 5:30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെഷൻ പരിധിയിലുള്ള മണ്ണാന്തറ ,കല്ലുപുരക്കൽ,പാണംപടി റോഡ്,പെരുംമ്പള്ളി സ്കൂൾ തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിഞ്ഞില്ലം , റെയിൽവേ ഗേറ്റ് , എരുമ ഫാം , ശാസ്താ അമ്പലം , അർക്കാഡിയ , സേവക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കിടങ്ങൂർ ഹൈവേ ജംഗ്ഷൻ, ഗോവിന്ദപുരം, ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ, എണ്ണപ്പന എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സന്തോഷ് ക്ലബ്, കുഴിമറ്റം പള്ളി, മൂഴിപ്പാറ , കുഴിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, എല്ലുകുഴി,വെട്ടിത്തുരുത്തു ചർച്ച്,വെട്ടിത്തുരുത്തു എസ്‌എൻഡിപി,പാലക്കളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെlവൈദുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SH മൗണ്ട്, വാട്ടർ ടാങ്ക്, സ്രാമ്പിച്ചിറ, തേക്കുംപാലം, സ്വാതി, മംഗളം ഭാഗങ്ങളിൽ , 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്പലക്കവല, കുന്നത്തുപടി,ഓസ്‌വാൾ, പ്രവീൺ റബ്ബർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചക്കാല, ഇട്ടിമാണികടവ് ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്



