
കോട്ടയം: ജില്ലയിൽ നാളെ (16/01/2026) അതിരമ്പുഴ, രാമപുരം,കിടങ്ങൂർ,അതിരമ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അമ്മഞ്ചേരി, ആവാസ് നഗർ, എസ്.ആർ.സി അമലഗിരി, പാസ്സ് വർക്ക് ഷോപ്പ്, കപ്പൂചിൻ, കാരിത്താസ് റെയിൽവേ ഗേറ്റ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ വെളിയന്നൂർ ഈസ്റ്റ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാറിടം, പാറേ പീടിക, മഠത്തി മഠത്തി പറമ്പ് എന്നീ ട്രാൻസ്ഫർമുകളിൽ നാളെ വെള്ളിയാഴ്ച ( 16/01/ 2026) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ നാൽപതിമല, ഐ ഡി പ്ലോട്ട് ഇൻ, ഐ ഡി പ്ലോട്ട് ഔട്ട്, കുന്നേൽ ടവർ, യൂണിവേഴ്സിറ്റി ഔട്ട്, M G കാന്റീൻ ഔട്ട് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 09.00AM മണി മുതൽ വൈകുന്നേരം 5.00 PM മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജെയ്ക്കോ ,പനയിടവാല , ശാലോം, സോളമൻസ് പോർട്ടിക്കോ, കല്ലൂർ കൊട്ടാരം , കുറ്റിയക്കുന്ന് ട്രാൻസ്ഫോമറുകളിൽ നാളെ (16.01.26) ഭാഗികമായി വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന ചന്ദ്രത്തിൽപ്പടി ട്രാൻസ്ഫോർമറിൽ 16.01.2026 (വെള്ളി) രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെയും, ആനമുക്ക് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.ടി മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ RG കോളനി, കുരുവിനാൽ, കാനാട്ടുപാറ, മുണ്ടാങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (16-01-26) വെള്ളിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി, തച്ചുകുന്ന്, ആക്കാംകുന്ന് പാലക്കലോടിപടി, കൊച്ചുമറ്റം, കീഴാറ്റുകുന്ന്, കൊച്ചക്കാല ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.ടി എബിസി വർക്ക് നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലി, പൊൻപള്ളി, പൂഴിത്തറപ്പടി, മുരിങ്ങോട്ടുപാടി, വിജയപുരം കോളനി, മടുക്കാനി, ജൂബിലി റോഡ്, തുരുത്തേൽപാലം, മാങ്ങാനം ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.ടി എബിസി വർക്ക് നടക്കുന്നതിനാൽ പയ്യപ്പാടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ആത്തക്കുന്ന്, പാലാത്ര ബിഎസ്എൻഎൽ, മതുമൂല, ശ്രീനികേതൻ, മതുമൂല മോർ, വേഴക്കാട്,സെന്റ് ജോസഫ് പ്രസ്സ്,മറ്റത്തിൽ പ്രസ്സ്, ഗോൾഡൻ ടവർ,ഐഡിബിഐ ബാങ്ക്, ടൗൺഹാൾ,എസ്,ബി കോളജ്
ഈസ്റ്റ് വെസ്റ്റ്,കെജിഎ മാള്, മോർക്കുളങ്ങര ബൈപാസ്എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.




