കോട്ടയം ജില്ലയിൽ നാളെ (22 -12 -25) തെങ്ങണ, ഗാന്ധിനഗർ,വാകത്താനം, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (22 -12 -25) തെങ്ങണ, ഗാന്ധിനഗർ,വാകത്താനം, പാമ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെങ്കോട്ട, തൃക്കൊയിക്കൽ, ഇരുമ്പുകുഴി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വില്ലൂന്നി, ഉറുമ്പും കുഴി, മെഡിക്കൽ കോളേജ് ബസ്റ്റാൻഡ്, എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സെട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചുങ്കം,അണ്ണാൻകുന്ന്,പനയകഴപ്പ്,പഴയ സെമിനാരി , സി എൻ ഐ ,കൊച്ചാന തുടങ്ങിയ ഭാഗങ്ങളിൽ നാളെരാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും

വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വെട്ടികലുങ്ക് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മയിലാടിപ്പടി, വെണ്ണിമല അമ്പലം, നോങ്ങൽ, വെണ്ണിമല ഗുഹ എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ Maintenance Work നടക്കുന്നതിനാൽ ആലുംതറ, കുന്നോന്നി, അയ്യപ്പ ടെമ്പിൾ, തകിടി, കമ്പനിപടി, കടലാടിമറ്റം, കുളത്തുങ്കൽ, ചെക്ക് ഡാം, വളത്തൂക് എന്നീ Transformer പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എണ്ണക്കാച്ചിറ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ഇടനാട്ടുപടി, പുളിമൂട് പാപ്പാഞ്ചിറ, പുലിക്കുഴി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.