കോട്ടയം ജില്ലയിൽ നാളെ (28/07/2025)പാമ്പാടി,തെങ്ങണ,ഗാന്ധിനഗർ,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (28/07/2025)പാമ്പാടി,തെങ്ങണ,ഗാന്ധിനഗർ,തീക്കോയി തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മിനി, ചെവിക്കുന്നെപ്പടി, വട്ടമലപ്പടി, പ്രിയദർശിനി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മടുക്കുംമൂട്, ഇടി മണ്ണിക്കൽ,കളരിക്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെരാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2മണിവരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ, മാവടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഷേർളി, ഉറുമ്പും കുഴി, ചാഴിക്കാടൻ ടവർ, ചാഴിക്കാടൻ റോഡ്, കരിയം പാടം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം,പയ്യപ്പാടി ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
മോർകുളങ്ങര ബൈപാസ്
ട്രാൻസ്‌ഫോർമറിന്റെ  പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും