കോട്ടയം ജില്ലയിൽ നാളെ (15/10/2025 )പാമ്പാടി,തെങ്ങണ,തൃക്കൊടിത്താനം, അയർകുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (15/10/2025 )പാമ്പാടി,തെങ്ങണ,തൃക്കൊടിത്താനം, അയർകുന്നം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,k g കോളേജ്, കടവുംഭാഗം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കോട്ടപ്പുറം, പഴയബ്ലോക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെയും, വട്ടച്ചാൽപടി, ഗുരുമന്ദിരം, ബ്രിട്ടെക്സ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ് ട്രാൻസ്ഫോർമറിൽ രാവിലെ 08:30 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

അയർകുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമയന്നൂർ ടെമ്പിൾ, പട്ട്യാലിമറ്റം, നെടുംകിരി, നീറികാട് ചിറ, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ( 15/10/2025)രാവിലെ 9മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ സബ്‌സ്റ്റേഷൻ ഷട്ട്ഡൌൺ വർക്കിന്റെ ഭാഗമായി തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപ്പള്ളി, ചെങ്ങളം KWA, മറീന, റാണി റൈസ്, ചാവറ, കരിപ്പ, കാരാടി, തട്ടൂർകണ്ടം, കൊല്ലത്തുകരി, മേനോൻകരി, വല്യാട്, കല്ലുങ്കത്ര, മുട്ടേൽ, നെല്ലിപ്പള്ളി, തെറ്റാകിരി, പ്രാപ്പുഴ, ടോപ്സി ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 വരെ പൂർണ്ണമായും ബാക്കിയുള്ള ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്,

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചുകുന്ന്, ടെക്നിക്കൽ സ്കൂൾ ,ഉദിക്കാമല, പുതുപ്പള്ളി ടൗൺ വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ ഈലക്കയം, നടക്കൽ കൊട്ടുകാപ്പള്ളി, വി.ഐ.പി. കോളനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകടവ്, ലൗലിലാൻഡ്‌, കോയിപ്പുറം, ഇളങ്കാവ്, അമ്പലക്കോടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും ചാലച്ചിറ, മാമുക്കപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഏനാച്ചിറ ട്രാൻസ്‌ഫോർമറിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണാ- വാകത്താനം റോഡിൽ PWD നേതൃത്വത്തിൽ മരം മുറിച്ചു മാറ്റുന്നതിൻ്റെ ഭാഗമായി വാകത്താനം സെക്ഷനിലെ പല ഭാഗങ്ങളിലും നാളെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗമ്പടം, അസ്സൻഷൻ ജംഗ്ഷൻ, പോലീസ് പരേഡ് ഗ്രൗണ്ട്, വാഴത്തോട്ടം, വട്ടമുകൾ കോളനി, കൊഞ്ചൻകുഴി ഭാഗങ്ങളിൽ 9:00AM മുതൽ 5:00PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.