കോട്ടയം ജില്ലയിൽ നാളെ (10/10/2025 )പാമ്പാടി,തീക്കോയി,തൃക്കൊടിത്താനം,രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (10/10/2025 )പാമ്പാടി,തീക്കോയി,തൃക്കൊടിത്താനം,രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും: വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, കൊത്തല സ്കൂൾ, ഇളംകാവ്, കൊയ്താനം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അയ്യാംപാറ ജംഗ്ഷൻ, തലനാട് ബസ്റ്റാൻ്റ്
എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 09:00 AM മുതൽ 05:00 PM വരെ നെല്ലിയാനിക്കുന്ന് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചീരഞ്ചിറ, എടത്തറക്കടവ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാരാത്ത്പടി, കല്ലിട്ടുനട, അയ്യൻകോവിക്കൽ, ഹീറോകോട്ടിങ്, സ്പിന്നിംഗ് മില്ല്,ഒറവക്കൽ മില്ല്, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, ആനക്കുഴി, ഇളങ്കാവ്, അമ്പലക്കോടി, കോയിപ്പുറം, മാത്തൻകുന്ന്, പ്ലാമൂട്, ചകിരി, കാവിൽത്താഴെമൂല, കൂമ്പാടി, മുട്ടത്ത്പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചൂളക്കവല ട്രാൻസ്ഫോമർ പരിധിയിൽ നാളെ വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ് .

പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ടച്ചിങ്ങ് വെട്ട് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8.45AM മുതൽ വൈകിട്ട് 4.30PM വരെ പാലക്കാട്ട്മല, ഇല്ലിക്കൽ, മുറിഞ്ഞാറ, നെല്ലാനിക്കാട്ടുപാറ, വള്ളിച്ചിറ, മണലേൽപ്പാലം, നെല്ലിയാനി, പുലിയന്നൂർ അമ്പലം, RG കോളനി എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

11 KV വർക്ക് നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ സെൻ്റ് തോമസ് സ്കൂൾ, ബി.എഡ് കോളേജ്, സെൻ്റ് തോമസ് പ്രസ്സ് റോഡ്, വെള്ളാപ്പാട്, കൊട്ടാരമറ്റം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

 

പാലാ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ എച്ച്.ടി എ ബി സി വർക്ക് നടക്കുന്നതിനാൽ യൂണിവേഴ്സൽ തിയേറ്റർ, സ്റ്റേഡിയം, പുഴക്കരപ്പാലം, കട്ടക്കയം റോഡ്, വാഴയിൽ ആർക്കേഡ്, ളാലം അമ്പലം, ടി.ബി റോഡ്, കുഞ്ഞമ്മ ടവർ, മഹാറാണി ജംഗ്ഷൻ, വടയാറ്റ്, ജനത ഹോസ്പിറ്റൽ, ചെത്തിമറ്റം, കെ.എസ്.ആർ.ടി.സി, കിഴതടിയൂർ, ഹോളി ഫാമിലി എന്നീ ഭാഗങ്ങളിൽ നാളെ രാത്രി 8.00 മുതൽ 11-10-2025 ശനിയാഴ്ച രാവിലെ 4.00 വരെ വൈദ്യുതി മുടങ്ങും