കോട്ടയം ജില്ലയിൽ നാളെ (7/10/2025)പാമ്പാടി,രാമപുരം,തൃക്കൊടിത്താനം,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (7/10/2025)പാമ്പാടി,രാമപുരം,തൃക്കൊടിത്താനം,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന പോരാളൂർ, ആനകുത്തി, വലിയപള്ളി, സിംഹാസന പള്ളി, കെ ജി കോളേജ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 09:00 AM മുതൽ 05:00 PM വരെ പൂവകുളം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പങ്കിപ്പുറം 1, പങ്കിപ്പുറം 2, ഏലംകുന്ന് ചർച്ച്, പ്ലാസിഡ്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, മടുക്കുംമൂട്, ഇടിമണ്ണിക്കൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി , മാവേലിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ വൈകിട്ട് 05:00 വരെയും മംഗലത്തുപ്പടി , വെങ്കോട്ട , വളയംക്കുഴി , ഹിറാ നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കീച്ചാൽ, പയ്യപ്പാടി, ചന്ദനത്തിൽക്കടവ്,തുരുത്തി,പാറക്കൽ കടവ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അയ്യൻകോവിയ്ക്കൽ, വടക്കൻമണ്ണൂർ, മെത്രാഞ്ചേരി , ഒറവയ്ക്കൽ മില്ല്,ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയി വരുന്ന ജോയ് കമ്പനി, കുറുപ്പംപടി, ലീല പുകുടിയിൽ പാടം എന്നീ ട്രാൻസ്ഫോർമേറുകളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെയും അറക്കല്‍ചിറ, അരൂപ് കോടിമത, ഗോകുലം , കീർത്തി ,കൊണ്ടോടി , കുറുപ് ടവർ , SFS ട്രാൻക്വിൽ , സുമംഗലി എന്നിവിടങ്ങളില്‍ രാവിലെ 10:00 മുതല്‍ 2:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈസ്റ്റ്‌വെസ്റ്റ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും വെള്ളേക്കളം, തുരുത്തിപ്പള്ളി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിക്കൽ, വെള്ളുത്തുരുത്തിടെമ്പിൾ , രേവതിപ്പടി, വെള്ളത്തുരുത്തി എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ ലൈനിൽ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ കടുവാമുഴി, സൺറൈസ്, റോട്ടറിക്ലബ്ബ്, കോളേജ് ജംഗ്ഷൻ, ഇഞ്ചോലിക്കാവ് എന്നീ പ്രദേശങ്ങളിൽ 8.15am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളക്ടറേറ്റ്, പോളച്ചിറക്കൽ ബിൽഡിംഗ്, കണ്ടത്തിൽ ബിൽഡിംഗ്, ഡോണ പ്രസ്സ്, കരിപ്പുറം, ചീനിക്കുഴി . മോസ്കൊ ജംഗ്ഷൻ, പാറമ്പുഴ, മഞ്ചാടി കവല ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന RV ജംഗ്ലഷൻ, ശ്രീക്കുരുംബക്കാവ്, ഊരാശാലാ, മരിയൻ ഹോസ്പിറ്റൽ ഭാഗം, ആനക്കുളങ്ങര എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും