കോട്ടയം ജില്ലയിലെ നാളെ (02/8/25)പാമ്പാടി,തെങ്ങണ,മണർകാട്,തീക്കോയി തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിലെ നാളെ (02/8/25)പാമ്പാടി,തെങ്ങണ,മണർകാട്,തീക്കോയി തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ദേവപുരം, കൊത്തല സ്കൂൾ.ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പെരുമ്പനച്ചി,മെഡിക്കൽ മിഷൻ, വില്ലേജ് ഓഫീസ്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ  ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴക്കേടത്തു പടി , പണിക്ക മറ്റം ,പാരഗൺപടി , ഇടപ്പള്ളി, കുറ്റിയ്ക്കുന്ന് , പാടത്ത് ക്രഷർ ട്രാൻസ്ഫോർമറുകളിൽ നാളെ  രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മേലടുക്കം ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ  രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, തച്ചു കുന്ന് ,എസ് ഇ കവല, കോഴിമല, ഞാലി, ഇട്ടിമാണികടവ്, കന്നുകുഴി, ചാണ്ടിസ് പാഷൻ ഹിൽസ്, ചാണ്ടിസ് ഫീൽഡ് വ്യൂ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 02:00 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈദ്യരുപടി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ  രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും മലകുന്നം ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ  HT & LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ എട്ട്പങ്ക്, ആനിപ്പടി, കുറ്റിപ്പാറ കോളനി എന്നീ സ്ഥലങ്ങളിൽ 8.30am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽവരുന്ന കണ്ണാടിയുറുമ്പ് 1st, കണ്ണാടിയുറുമ്പ് 2nd, വട്ടമല ക്രഷർ, ബി.പി.എൽ ടവ്വർ, ജനതാ റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, ഓറെസ്റ് പള്ളി, ഗോൾഡൻ എൻക്ലേവ്, ഒരപ്പാങ്കുഴി ഭാഗങ്ങളിൽ 9:30 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.