കോട്ടയം ജില്ലയിൽ നാളെ (09/10/25) നാട്ടകം,കൂരോപ്പട,മണർകാട്,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം ജില്ലയിൽ നാളെ (09/10/25) നാട്ടകം,കൂരോപ്പട,മണർകാട്,തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാടൻചിറ , കുറുപ്പംപടി
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാറാമറ്റം, മോഹം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ വൈദ്യുതി മുടങ്ങുതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുള്ളുവേലിപ്പടി, ESI, പുഞ്ച , MRF പമ്പ്, KWA ട്രാൻസ് ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വലിയകുളം, ആൻസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെയും, കുരിശുംമൂട് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആക്കാംകുന്ന്, കാട്ടിപ്പടി ,പയ്യപ്പാടി എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓന്തുരുട്ടി, പാമ്പാടി മാർക്കറ്റ്, കന്നുവെട്ടി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനിത്തോട്ടം, ഭൂതക്കുഴി,NSS കരയോഗം, കരൂർ, പയപ്പാർ, ആർട്ടിക്ക്, അന്ത്യാ ളം എന്നിവിടങ്ങളിൽ നാളെ  രാവിലെ 9.00 മുതൽ 4.30 വരെ വൈദ്യുതി മുടങ്ങും