കോട്ടയം ജില്ലയിൽ നാളെ (29 .06.2025)പാമ്പാടി , കുറിച്ചി ,തെങ്ങണ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (29 .06.2025)പാമ്പാടി , കുറിച്ചി ,തെങ്ങണ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുംകുഴി, മറ്റം, പ്രിയദർശിനി, ക്രോസ്സ്റോഡ്, മഞ്ഞാടി csi, വലിയപള്ളി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൂമ്പാടി ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ നാഗപുരം,ആശ്രമം,മന്ദിരം ആശുപത്രി ,മന്ദിരം ജംഗ്ഷൻ,തലപ്പാടി,SME കോളേജ്,വികാസ് റബ്ബഴ്സ് എന്നീ ഭാഗങ്ങളിൽ നാളെ  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പാലമറ്റം ടെമ്പിൾ, മാടത്താനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 10 AM മുതൽ 12 PM വരെ വൈദ്യുതി മുട

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
റിലയൻസ്, ചൂളപ്പടി,ഇൻഡസ് ഇൻഡ് ബാങ്ക്, സൗപർണിക,എസ്.ബി.എച്,എസ്
ഗ്രൗണ്ട്എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5.30 വരെയും ,എസ്.ബി.എച്,എസ് സ്‌കൂൾ,മഞ്ചേരിക്കളം, റെയിൽവേ, ഓർത്തഡോക്സ് ചർച്ച്, അരമന ഖാദി,അബ്രഹാം ഇൻഫെർട്ടിലിറ്റി, അപ്സര എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9: 00 മുതൽ ഉച്ചക്ക് 2:00 മണി വരെയും,ഹോസ്പിറ്റൽ എച് ഹോസ്പിറ്റൽ ടി ബി റോഡ്, റവന്യൂ ടവർ, കാവിൽ അമ്പലം, ഹിദായത്ത്എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഉച്ചക്ക് 1:30 മുതൽ വൈകിട്ട് 6 മണി വരെയും വൈദ്യുതി മുടങ്ങും.