ആധാരം തന്ത്രപൂര്‍വം കൈവശപ്പെടുത്തി, ഉടമയറിയാതെ ഈടുവെച്ച് തട്ടിയത് 1.7 കോടിയിലധികം രൂപ ;തൃശൂരിൽ രണ്ടുപേര്‍ പിടിയില്‍
തൃശൂർ :കടപ്പുറം അഞ്ചങ്ങാടിയിൽ ആധാരം കൈവശപ്പെടുത്തിയ ശേഷം ബേക്കറി ഉടമ അറിയാതെ ഈടുവെച്ച് 1.7 കോടി തട്ടിയ രണ്ടുപേര്‍ പിടിയില്‍. ഇത്തിക്കാട്ട് വീട്ടില്‍ ഐ.കെ. മുഹമ്മദ് (74), ഐ.കെ. അബൂബക്കര്‍ (70) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ. വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
അഞ്ചങ്ങാടി രായംമരയ്ക്കാര്‍ വീട്ടില്‍ പെരിങ്ങാട്ട് പരേതനായ ഷാഹുവിന്റെയും ഭാര്യ സെഫിയയുടെയും ഉടമസ്ഥതയിലുള്ള ഭൂമിയുടെ ആധാരം ഈടുവെച്ചാണ് പ്രതികള്‍ 1.7 കോടി രൂപ കൈപ്പറ്റിയത്. ഇതിനായി ഷാഹുവിന്റെയും സഫിയയുടെയും ഒപ്പുള്‍പ്പെടെ വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തു.
2014-ലാണ് കേസിനാസ്പദമായ സംഭവം. സഫിയയുടെ വീട്ടില്‍ ആധാരം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നു പറഞ്ഞാണ് സഫിയയുടെ ബന്ധുകൂടിയായ അബൂബക്കര്‍ ഇവ കൈവശപ്പെടുത്തിയത്. തുടര്‍ന്ന് സഹോദരന്‍ മുഹമ്മദുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2022-ല്‍ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ജപ്തിനോട്ടീസ് കിട്ടിയപ്പോഴാണ് സഫിയയും കുടുംബവും തട്ടിപ്പിനിരയായ വിവരം അറിയുന്നത്. സബ് ഇന്‍സ്പെക്ടര്‍ കണ്ണന്‍, സീനിയര്‍ സി.പി.ഒ.മാരായ സൗദാമിനി, സന്ദീപ്, നൗഫല്‍, സി.പി.ഒ.മാരായ രജനീഷ്, ജയകൃഷ്ണന്‍, നസല്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു