
സ്വന്തം ലേഖകൻ
ഇടുക്കി: സംസ്‌ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിക്കുന്നു. മാർച്ച് 15ന് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് എത്തി. 89.62 ദശലക്ഷം യൂണിറ്റ് വരെയാണ് ഉപയോഗം എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത് 88.42 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഈ കണക്കാണ് മറികടന്നത്.
ഇടുക്കി, ശബരിഗിരി എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചത്. ചൂട് കൂടിയതോടെ ചെറുകിട പദ്ധതികളിൽ പലതിലും ഉൽപാദനം കുറഞ്ഞിട്ടുമുണ്ട്. 23 ദശലക്ഷം യൂണിറ്റാണ് കേരളത്തിൽ ഇപ്പോൾ ഉൽപാദിപ്പിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേനൽ മഴ കാര്യമായി ലഭിച്ചില്ലെങ്കിൽ മാർച്ചിൽ തന്നെ ഉപയോഗം 90 ദശലക്ഷം യൂണിറ്റിന് മുകളിൽ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി വാങ്ങുന്നത് കൂടുകയാണ്. 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയോളം ഇപ്പോൾ പുറത്ത് നിന്ന് വാങ്ങുന്നുണ്ടെന്നാണ് കെഎസ്ഇബി നൽകുന്ന വിവരം.